Site iconSite icon Janayugom Online

കരിമ്പുഴ പുഴയിൽ തടയണ നിർമിക്കണം; സിപിഐ

സിപിഐ കരിമ്പുഴ ലോക്കൽ സമ്മേളനം മുന്‍ എം എല്‍ എ പി കുമാരൻ നഗറില്‍ (കരിമ്പുഴ ഹൈസ്കൂൾ) നടന്നു. ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ എ രംഗപ്പൻ പതാക ഉയർത്തി. രാമചന്ദ്രൻ അധ്യക്ഷതയും എൽസി സെക്രട്ടറി കെ നാരായണൻ സ്വാഗതവും പറഞ്ഞു. രക്തസാക്ഷി പ്രമേയം പി എം ശിവകരനും, അനുശോചന പ്രമേയം ഇ ദാസനും അവതരിപ്പിച്ചു. 

മണ്ഡലം സെക്രട്ടറി വി പി ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം ജ്യോതി വാസൻ എന്നിവർ സംസാരിച്ചു. ഇ രാമൻ, ചെല്ലമ്മ ലൂക്കോസ്, ഉമേഷ്, കനകലതടീച്ചർ, യൂസഫ്, മണികണ്ഠൻ, മുജീബ്, ശിവശങ്കരൻ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. കരിമ്പുഴ പുഴയിൽ തടയണ എത്രയും വേഗം നിർമിക്കണമെന്ന് സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഭാരവാഹികളായി കണ്ടയിൽ നാരായണൻ (സെക്രട്ടറി), ഇ ദാസൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മെയ് മൂന്നിന് നടക്കുന്ന മണ്ഡലം സമ്മേളന പ്രതിനിധികളായി 25 പേരെയും, പുതിയ അംഗങ്ങളായി 9 അംഗ ലോക്കല്‍ കമ്മിറ്റിയും തിരഞ്ഞെടുത്തു. 

Exit mobile version