മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിന് പച്ചക്കറി വാങ്ങാന്‍ തന്നെ വേണം 1000–1200 രൂപ. വേറൊന്നും കൊണ്ടല്ല. ദോയ് ജോഡ് എന്ന ഈ കുടുംബത്തിന് 72 അംഗങ്ങളാണ് ഉള്ളത്. ലോകം ഇന്ന് നയൂക്ലിയര്‍ ഫാമിലിയിലേക്ക് ചുരുങ്ങുമ്പോള്‍ മഹാരാഷ്ട്രയിലെ സോളാപൂര്‍ ഈ കുടുംബത്തിലേക്ക് അതിശയത്തോടെ നോക്കിപ്പോകുകയാണ്. നാല് തലമുറയാണ് ഇവിടെ ഒരുമിച്ച്, ഒരു കുടക്കീഴില്‍ താമസിക്കുന്നത്.
ഇന്ത്യന്‍ കൂട്ടുകുടുംബത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ഈ കുടുംബത്തിന് ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രം പത്ത് ലിറ്റര്‍ പാലുവേണം. കര്‍ണാടകയില്‍ വേരുകളുള്ള ഒരു വ്യവസായ കുടുംബമാണ് ഇത്. ഏകദേശം നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ കുടുംബത്തിന്.
ആദ്യം ഈ കൂട്ടുകുടുംബ സമ്പ്രദായത്തില്‍ ആശങ്കപ്പെട്ടെങ്കിലും പിന്നീട് ഇത് നല്ലതായി തോന്നിയതായി കുടുംബത്തിലെ മരുമകള്‍ പറയുന്നു.
English Summary: A big joint family in Maharashtra