വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ബൈക്ക് പൂർണമായി കത്തിനശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലവയൽ മാർട്ടിൻ ആശുപത്രിക്ക് മുൻവശത്തായി ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച യമഹ ആർ15 വി3 ബൈക്കിനാണ് തീപിടിച്ചത്. ബൈക്കിന് തീപിടിക്കുന്നതുകണ്ട യാത്രികർ ഉടൻതന്നെ ചാടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. നാട്ടുകാരും അമ്പലവയൽ പൊലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചു.
വയനാട് അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; ആളപായമില്ല

