തെരഞ്ഞെടുപ്പ് പ്രചരണത്തിനായ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ ശ്രീരംഗന്‍ (57) വീണുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം.നാട്ടിക മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അലങ്കാന പണികള്‍ക്കിടെ ശ്രീരംഗന്‍ കോണിയില്‍ നിന്നും വീഴുകയായിരുന്നു.
ഉടന്‍ തൃശൂരിലെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: ജ്യോത്സന.മകള്‍ : രാഖി
english summary:
A BJP worker fell down and died while hoisting the flag in Thrissur
You may also like this video: