Site iconSite icon Janayugom Online

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി വീണത് കാല്‍നട യാത്രക്കാരന്റെ മുഖത്ത്; കൊയിലാണ്ടിയില്‍ യുവാവിന് പരിക്കേറ്റു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണത്  കാല്‍നട യാത്രക്കാരന് പരിക്ക്. ഇന്നലെ വൈകീട്ട് കൊയിലാണ്ടി റെയില്‍ വേ സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയാണ് ട്രാക്കിന് സമീപത്തുകൂടി നടക്കുകയായിരുന്ന യുവാവിന് പരിക്കേറ്റത്. യുവാവിന്റെ മുഖത്താണ് ബിയര്‍ കുപ്പി പതിച്ചത്.

ട്രെയിന്‍ ഇറങ്ങി ട്രാക്കിന് സമീപത്ത് കൂടി നടക്കുകയായിരുന്ന പേരാമ്പ്ര സ്വദേശി ആര്യനാണ് പരിക്കേറ്റത്. ആര്യന് രണ്ട് പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version