ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ അന്‍പതുകാരന്‍ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വിവരമറിഞ്ഞ കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു; അന്‍പതുകാരന്‍ അറസ്റ്റിൽ

