തന്റെ പ്രേത പങ്കാളി പഴയപോലെയല്ലെന്നും പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും ബ്രിട്ടീഷ് ഗായിക. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ലണ്ടനിലെ പ്രശസ്ത പോപ്പ് ഗായി ക ബ്രൊക്കാര്‍ഡി, ഏറെക്കാലം മുമ്പ് മരിച്ച എഡ്വാര്‍ഡോയെ വിവാഹം ചെയ്തത്. വിവാഹ സമയത്തും ഹണിമൂണ്‍ സമയത്തുപോലും തന്നെ ഏറെ മാനസിക പീഡനത്തിനിരയാക്കിയ ഭര്‍ത്താവ്, തന്നില്‍ നിന്ന് അകന്നുപോകാതിരിക്കാനാണ് കൗണ്‍സിലിങ്ങെന്ന് ബ്രൊക്കാര്‍ഡി പറയുന്നു. ഇരുവരും കൗണ്‍സിലിങ്ങിന് വിധേയരാകുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ മാസം ഹാലോവീന്‍ ദിനത്തിലായിരുന്നു ബ്രോക്കാര്‍ഡിയുടെ വിവാഹം. ലണ്ടനിലെ അസൈലം ചാപ്പലില്‍ വെച്ചായിരുന്നു ഈ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനായി ഒരാളെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് ബ്രോക്കാര്‍ഡി പറയുന്നു. പള്ളിയില്‍ നിന്ന് ആരും വരാന്‍ തയ്യാറായിരുന്നില്ല. പ്രധാന കാരണം മതമായിരുന്നു. മറ്റൊന്ന് പ്രേതത്തിനെയാണ് വിവാഹം കഴിക്കുന്നതെന്ന വാദമായിരുന്നു. പുരോഹിതന്മാരില്‍ പലരും താന്‍ ഒരു പ്രേതത്തെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞ് വിശ്വസിച്ചില്ലെന്ന് യുവതി പറയുന്നു. തന്നെ പലരും പള്ളിയില്‍ നിന്ന് പുറത്താക്കി. ചിലര്‍ തന്നെ പൂജകളിലൂടെ പ്രേതത്തിന്റെ പിടിയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ നോക്കിയെന്നും യുവതി പറഞ്ഞു. വിക്ടോറിയന്‍ കാലഘട്ടത്തിലെ സൈനികനാണ് ഇവരുടെ കാമുകനായ എഡ്വാര്‍ഡോ എന്ന പ്രേതം. കഴിഞ്ഞ വര്‍ഷം ഇവരുടെ കിടപ്പുമുറിയില്‍ ഇയാള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയെന്നാണ് ബ്രോക്കാര്‍ഡി പറയുന്നത്. പിന്നീട് വന്‍ ആഡംബരത്തോടെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നയാളായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിനെ കണ്ടതോടെ വിശ്വാസം വന്നുവെന്നും അവര്‍ പറഞ്ഞു. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമെല്ലാം ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. മര്‍ലിന്‍ മണ്‍റോ, എല്‍വിസ്, ഹെന്റി രാജാവ് എന്നിവരെല്ലാം ചടങ്ങിലേക്ക് എത്തിയിരുന്നു. വിവാഹ പാര്‍ട്ടിയ്ക്ക് മര്‍ലിണ്‍ മണ്‍റോ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഈ പ്രമുഖരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്. തന്റെ ഭര്‍ത്താവ് അവരെ കുറിച്ച് മോശമായ ഒരു പരാമര്‍ശം നടത്തിയതാണ് പ്രശ്‌നമായത്. അത് വിവാഹ ചടങ്ങുകളെ ആകെ മോശമാക്കിയെന്നും, നശിപ്പിച്ചെന്നും ബ്രോക്കാര്‍ഡി പറഞ്ഞു. ഇവര്‍ തമ്മിലുള്ള പ്രണയം പരസ്യമാക്കിയതിന് നേരത്തെ എഡ്വാര്‍ഡോ തന്നെ ഉപേക്ഷിച്ച് പോയെന്ന് ബ്രോക്കാര്‍ഡി പറയുന്നു. ഒടുവില്‍ അവന് വേണ്ടി ഞാനൊരു ഗാനമെഴുതി. അതാണ് അവനെ തിരിച്ചുകൊണ്ടുവന്നത്. അടുത്തിടെയാണ് ഞങ്ങള്‍ ഹണിമൂണിന് പോയത്.
ബാരി ദ്വീപിലെ ആ മധുവിധു നശിപ്പിച്ചതും എഡ്വാര്‍ഡോയാണ്. തന്റെ മുഖത്താകെ ഐസ്‌ക്രീം വീണു. ഇതെല്ലാം എഡ്വാര്‍ഡോ ചെയ്തതാണ്. ഓരോ ദിവസം കഴിയുന്തോറും അത് മോശമായി വന്നു. എഡ്വാര്‍ഡോയുടെ പ്രവര്‍ത്തികള്‍ അപ്രവചനീയമാണെന്നും യുവതി പറഞ്ഞു. എഡ്വാര്‍ഡോയ്ക്ക് ബാങ്ക് കാര്‍ഡ് ഇല്ലാത്തത് കൊണ്ട് പണമെല്ലാം ഞാന്‍ നല്‍കണം. ഹോട്ടലിലെ മിനി ബാറുകളില്‍ പോയി ധാരാളം മദ്യം കഴിക്കും. ദുരൂഹ സാഹചര്യത്തില്‍ ഇവിടെ മദ്യക്കുപ്പികള്‍ കാലിയായി കിടക്കുന്നത് കാണാം. ഞാന്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ 12 ബോട്ടിലോളം വിലയേറിയ ഷാമ്പയിനുകളാണ് എഡ്വാര്‍ഡോ ഓര്‍ഡര്‍ ചെയ്തത്. അതിന്റെ പണം വരെ താന്‍ കൊടുക്കേണ്ടി വന്നു. ഇത്തരം കാര്യങ്ങളൊക്കെയാണ് എഡ്വാര്‍ഡോ ഇപ്പോള്‍ ചെയ്യുന്നതെന്നും ബ്രോക്കാര്‍ഡി പറഞ്ഞു.
ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മുന്നോട്ടു പോയിരിക്കുന്നു, തന്നോട് മിണ്ടണമെങ്കില്‍ മെഴുകുതിരി കത്തിച്ച് വെച്ചാലെ എഡ്വേര്‍ഡ് വരികയുള്ളൂ. പഴയതുപോലെയാകാനാണ് കൗണ്‍സിലിങ്ങിന് വിധേയമാകുന്നതെന്നും അവര്‍ പറയുന്നു.
English Summary: A British singer married to ‘Ghost Lover’ consults a psychic to help save their relationship
You may also like this video