Site iconSite icon Janayugom Online

കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നൽകും; ചട്ടത്തിൽ ഭേദഗതിവരുത്തും

കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നൽകും. അപേക്ഷകളിൽ കെ-സ്മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവൊന്നും കണ്ടില്ലെങ്കിൽ സ്ഥലപരിശോധന നടത്താതെതന്നെ അനുമതി നൽകാൻ കെട്ടിടനിർമാണ ചട്ടത്തിൽ ഭേദഗതിവരുത്തും. റവന്യൂവകുപ്പിന്റെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇതിന്റെ ഗുണം പൂർണതോതിൽ ലഭ്യമാകും. കെട്ടിടനിർമാണത്തിനുള്ള ആദ്യകടമ്പ ഇതോടെ അനായാസമാകും.ഉടമയുടെയും ലൈസൻസിയുടെയും പൂർണ ഉത്തരവാദിത്വത്തിലാണ് അനുമതി. പ്ലിന്ത് ലെവലിൽ (തറ പൂർത്തിയായശേഷം) മാത്രം പരിശോധന നടത്തും. അപേക്ഷയ്ക്കൊപ്പം നൽകിയ പ്ലാൻ അനുസരിച്ചല്ല നിർമാണമെങ്കിൽ അനുമതി മരവിപ്പിക്കും. ഉടമസ്ഥനും പ്ലാൻ സാക്ഷ്യപ്പെടുത്തിയ ലൈസൻസിക്കുമെതിരേ നടപടിയുമുണ്ടാകും.300 ചതുരശ്രമീറ്റർവരെയുള്ള വീടുകൾ, ചെറിയ അപ്പാർട്മെന്റുകൾ, മതസ്ഥാപനങ്ങൾ, ചെറിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ ലോ റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന് നേരിട്ടുള്ള സ്ഥലപരിശോധനയില്ലാതെ നിലവിൽ പെർമിറ്റ് നൽകുന്നുണ്ട്. ഈ സൗകര്യമാണ് എല്ലാ കെട്ടിടങ്ങൾക്കും ലഭ്യമാക്കുന്നത്.കേരളത്തെ വ്യവസായസൗഹൃദമാക്കാനും പെർമിറ്റ് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും 117 ചട്ടങ്ങളിൽ 53 എണ്ണം ഭേദഗതിചെയ്തു. പുതിയ രണ്ടുചട്ടം കൂട്ടിച്ചേർത്തു

Exit mobile version