ആലപ്പുഴ കൊല്ലപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബസ് ഇടിച്ചുകയറി അപകടം. വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് പരിക്കേറ്റു. ആശിര്‍വാദ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കാലിത്തീറ്റ ഇറക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് കണ്ട് നിന്നവര്‍ പറയുന്നു.പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂക്കിന്റെ എല്ലിന് പരിക്കേറ്റ രണ്ട് പേരില്‍ ഒരാളം കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റൊരാളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.
ആലപ്പുഴയില്‍ ലോറിയില്‍ ബസ് ഇടിച്ചുകയറി അപകടം; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് പരിക്ക്

