Site iconSite icon Janayugom Online

ഭിക്ഷാടനവിമുക്ത കോഴിക്കോടിനായി​ ക്യാമ്പയി​ൻ സംഘടിപ്പിച്ചു

ജില്ല ഭിക്ഷാടന വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ​ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള ഉദയം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ​ ‘ഭിക്ഷാടനവിമുക്ത കോഴിക്കോടിനായി​’ എന്ന ​പേരിൽ ക്യാമ്പയി​ൻ സംഘടിപ്പിച്ചു. ജില്ലാ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഉദ്ഘാടന പരിപാടി സബ് കലക്ടർ ഹർഷിൽ ആർ മീണ നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ബിനി കെ യു മുഖ്യാതിഥിയായി. 

കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ എൻ എ ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ​ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സരുൺ കെ, ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഡോ. ജി രാഗേഷ്, സ്മൈൽ സ്കീം കോർഡിനേറ്റർ ജിജി ഇ എന്നിവർ സംസാരിച്ചു. ക്യാമ്പയിനിന്റെ​ ഭാഗമായുള്ള പരിപാടികൾ ഉദയം സൂപ്രണ്ട് ഇൻ ചാർജ് ആര്യ പി വിശദീകരിച്ചു. ജില്ലയിലെ 15 കോളേജുകളിലെ ​എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള 400 എൻഎസ്എസ് വളണ്ടി​യർമാരും ഉദയം പദ്ധതി സ്റ്റാഫുകളും ക്യാമ്പയിനിന്റെ ഭാഗമായി​. മലബാർ ക്രിസ്റ്റ്യൻ കോളേജ് വിദ്യാർത്ഥികൾ കലാ പരിപാടികൾ നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം തടയുന്നതിനെക്കുറിച്ചുള്ള സന്ദേശം ഉൾകൊള്ളുന്ന ജാഥ/ റാലി, നോട്ടീസ് വിതരണം, തെരുവുനാടകം, ഫ്ലാഷ്മോബ് തുടങ്ങിയവ​ വിദ്യാർഥികൾ സംഘടിപ്പിച്ചു. 

Exit mobile version