മരട് കുണ്ടന്നൂർ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാറിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തിരക്കേറിയ കുണ്ടന്നൂർ പാലത്തിന് സമീപമായതിനാൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കാറിലുണ്ടായിരുന്നവർ സുരക്ഷിതരാണോ എന്നറിയാനുള്ള പരിശോധനകൾ പൊലീസ് നടത്തിവരികയാണ്.
കൊച്ചി മരടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

