പത്തനാപുരത്ത് ഓടിക്കൊണ്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. പത്തനാപുരം ഇളമ്പൽ കോട്ടവട്ടം റോഡിൽ ചീവോടിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പുനലൂർ വെഞ്ചേമ്പ് റീന മൻസിലിൽ റജീബിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ആവണീശ്വരത്ത് നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനിടെ, തീ അണയ്ക്കുന്നതിനിടെ കാറിൽനിന്ന് റോഡിലേക്ക് ഒഴുകിയ ഇന്ധനത്തിലൂടെ തീ ഫയർഫോഴ്സ് വാഹനത്തിലേക്കും പടർന്നു. എന്നാൽ, സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തം ഒഴിവായി.
പത്തനാപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

