കൊടുങ്ങല്ലൂരിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരനായ കൊല്ലം കടപ്പാക്കട സ്വദേശി ഡോ.പീറ്റർ (56) ആണ് മരിച്ചത്. എസ് എൻ പുരം പൂവ്വത്തുംകടവ സർവ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. സാരമായി പരുക്കേറ്റ പീറ്ററിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഒരു മരണം

