Site iconSite icon Janayugom Online

വഴിയോരത്ത് ഉറങ്ങിക്കിടന്നവർക്ക് നേരെ കാർ പാഞ്ഞുകയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ കാർ പാഞ്ഞുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ എട്ടു വയസുള്ള പെൺകുട്ടി ഉൾപ്പെടെ ഉണ്ടായിരുന്നു. ഡല്‍ഹിയിലാണ് സംഭവം. ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെ വെള്ള ഓഡി കാർ കയറിയിറങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കാർ ഒരു ട്രക്കിൽ ഇടിച്ചു നിന്നു. രാജസ്ഥാൻ സ്വദേശികളായ ലാധി (40), മകൾ ബിമല (8), ഭർത്താവ് സബാമി (ചിർമ) (45), രാം ചന്ദർ (45), ഭാര്യ നാരായണി (35) എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരക സ്വദേശി ഉത്സവ് ശേഖർ(40) ആണ് അറസ്റ്റിലായത്. സംഭവസ്ഥലത്തു വച്ച് തന്നെ ഉത്സവിനെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version