Site iconSite icon Janayugom Online

പള്ളിപ്പെരുന്നാളിനിടെ തല്ലുമാല: പൊലീസിനെ തല്ലിയ എട്ടുപേര്‍ക്കെതിരെ കേസെടുത്തു

പള്ളിപെരുന്നാളിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ പൊലീസുകാരെ ആക്രമിച്ച കണ്ടാല്‍ തിരച്ചറിയാവുന്ന ഏട്ട് പേര്‍ക്കെതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വലിയതോവാള ക്രിസ്തുരാജ പള്ളിപെരുന്നാളിനിടയില്‍ രാത്രി 11 മണിയോടെ തല്ലുമാല നടന്നത്. ഗാനമേളയില്‍ ആവേശത്തിലായവര്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയോടെയാണ് പ്രശ്‌നത്തിന് ആരംഭം. പള്ളി കമ്മറ്റിയംഗങ്ങളില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ അമിതമായി ആവേശത്തില്‍ ഏര്‍പ്പെട്ടവരെ പള്ളി മുറ്റത്ത് നിന്നും മാറ്റിവിട്ടിരുന്നു.

ഇതില്‍ ക്ഷുഭിതരായവര്‍ വലിയതോവാള ടൗണില്‍ വെച്ച് പള്ളി കമ്മറ്റയംഗമായ ഫിലിപ്പിനെ മര്‍ദ്ദിച്ചു. ഗാനമേളക്കിടയില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് ചെറുപ്പക്കാര്‍ പരസ്പരം തല്ലാരാംഭിച്ചതോടെ പൊലീസ് എത്തി എല്ലാവരേയും ലാത്തി വിശി ഓടിക്കുകയായിരുന്നു. പൊലീസിന്റെ എണ്ണം തീര്‍ത്തും കുറവായതിനാല്‍ ചെറുപ്പക്കാരായ ചിലര്‍ പൊലീസിന് നേരെ തിരിയുകയുമായിരുന്നു. ഇതിനിടയിലാണ് പൊലീസുകാരനായ ബിബിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം എസ്എച്ച്ഒ സ്ഥലത്തുകയും കൂടുതല്‍ പൊലീസിനെ എത്തിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പള്ളിപെരുന്നാളിനിടയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ മുഴുവന്‍ വിവിധ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചിരുന്നു.

ക്യത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നവരേയും പൊലീസുകാരെ മര്‍ദ്ദിച്ച കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെയും പളളി കമ്മറ്റിയംഗം ഫിലപ്പിന്റെ പരാതി പ്രകാരവും നെടുങ്കണ്ടം പൊലീസ് കേസെടുത്തു. 

Eng­lish Sum­ma­ry: A case has been reg­is­tered against eight peo­ple who beat up the police

You may also like this video

Exit mobile version