Site icon Janayugom Online

പതിനാലുകാരനെ മര്‍ദിച്ച കേസ്; ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

പതിനാലുകാരനെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞു വീണത്.

മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ് മര്‍ദിച്ചെന്നായിരുന്നു പരാതി. കഴുത്തിനു പരിക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.

Eng­lish Summary:A case of beat­ing a four­teen-year-old; A BJP leader who was out on bail col­lapsed and died
You may also like this video

Exit mobile version