തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ, സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ ബെയ്‌ലിൻ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പ്രധാനമായി വാദിച്ചത്. എന്നാൽ, ഈ കേസിൽ ബെയ്‌ലിനും മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകൻറെ വാദം. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ബെയ്ലിൻ നിലവിൽ പൂജപ്പുര ജയിലിൽ ആണ്.
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

