Site icon Janayugom Online

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്കുത്തിത്തുറന്ന് പണം കവര്‍ന്നു;ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരും രൂപയോളം തട്ടിയ കേസില്‍ ബിജെപി ജില്ലാ ട്രഷറാര്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി, ബിജെപി മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ പൊലീസ് .ചെങ്ങന്നൂരിലെ കീഴിച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് പണം തട്ടിയത്.

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത, ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലിൽ, ബിജെപി മുൻ നഗരസഭ കൗൺസിലർ കെ ജയകുമാർ അടക്കമുള്ളവർക്കെതിരെയാണ് കേസ്. 2020 മുതൽ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മേൽനോട്ട അവകാശത്തെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ക്ഷേത്രം ഉടമയായ മുഞ്ചിറമഠം സ്വാമി പവർ ഓഫ് അറ്റോണി വഴി മേൽനോട്ട അവകാശം തനിക്ക് നൽകിയതായി രമേശ് വേങ്ങൂർ എന്നയാൾ അറിയിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ ഹരജി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ അറിവോടെ വേണം നടപ്പാക്കാൻ എന്ന് ഉത്തരവുണ്ടെന്ന് രമേശ് വേങ്ങൂർ പറഞ്ഞിരുന്നു.ഈ ഉത്തരവിനെ മറികടന്നാണ് ഫെബ്രുവരി നാലിന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം ചാക്കിൽ കെട്ടി കടത്തി എന്നാണ് രമേശിന്റെ പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ രമേശ്‌ പൊലീസിനെ ഏൽപ്പിച്ചിരുന്നു.

Eng­lish Summary:
A case was filed against the BJP lead­ers for open­ing the tem­ple by cheat­ing and steal­ing money

You may also like this video:

Exit mobile version