Site iconSite icon Janayugom Online

ഹോസ്റ്റലിൽ കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കഴക്കൂട്ടത്തെ ഹോസ്റ്റലിൽ കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ കൂടിയായ ഇയാളെ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയെന്നും ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. യുവതി ഞെട്ടിയുണർന്ന് ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് യുവതി ആദ്യം മൊഴി നൽകിയത്. എന്നാൽ, ഹോസ്റ്റലിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സുപ്രധാന സൂചനകൾ പൊലീസിന് ലഭിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. തുടർ നടപടികൾ ഉടൻ ഉണ്ടാകും.

Exit mobile version