Site iconSite icon Janayugom Online

അസൈൻമെന്റ് എഴുതാനെന്ന പേരിൽ സഹപാഠിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

അസൈൻമെന്റ് എഴുതാനെന്ന പേരിൽ 16കാരിയായ സഹപാഠിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ.
ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 

അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

Exit mobile version