Site icon Janayugom Online

മനുഷ്യ ബന്ധത്തിന്‍റെയും മനുഷ്യത്വത്തിന്റെയും വ്യക്തമായ ഉദാഹരണം; തെലങ്കാന സി ആര്‍ ഫൗണ്ടേഷന്‍ സന്ദർശിച്ച് കൃഷി മന്ത്രി പി പ്രസാദ്

തെലങ്കാനയിലെ സിആർ ഫൗണ്ടേഷന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പ്രകീര്‍ത്തിച്ച് കേരള കൃഷി മന്ത്രി പി പ്രസാദ്. സാധരണക്കാര്‍ക്ക് സഹായം നല്‍കേണ്ട സമയമാണിതെന്നും സഹായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണെന്ന് ഹൈദരാബാദിലെ സിആർ ഫൗണ്ടേഷൻ സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പറഞ്ഞു. മനുഷ്യ ബന്ധത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും വ്യക്തമായ ഉദാഹരണമാണ് സി ആര്‍ ഫൗണ്ടേഷന്‍, വയോജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും വേണ്ടിയുള്ള ഭവനങ്ങള്‍, സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ സാധിച്ചതായും മനുഷ്യത്വം നഷ്‌ടമാകുന്ന കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല അനുഭവമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 

തെലങ്കാനയില്‍ നിന്നുള്ള സിപിഐയുടെ പ്രമുഖ നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചന്ദ്ര രാജേശ്വര റാവുവിന്‍റെ പേരിലുള്ളതാണ് ഫൗണ്ടേഷന്‍. ചന്ദ്ര രാജേശ്വര റാവു, നീലം രാജശേഖർ റെഡ്ഡി എന്നിവരുടെ പ്രതിമകളിൽ മന്ത്രി ഹാരം ചാര്‍ത്തി. സിപിഐ നേതാക്കളായ നാരായണ, വെങ്കട്ട് റെഡ്ഡി, കൃഷ്ണവേണി, ചെന്ന കേശവുലു എന്നിവർക്കൊപ്പമാണ് പി പ്രസാദ് സന്ദര്‍ശനം നടത്തിയത്. നീലം രാജശേഖർ റെഡ്ഡി ഗവേഷണ കേന്ദ്രവും വൃദ്ധസദനവും അദ്ദേഹം സന്ദർശിച്ചു.

ENGLISH SUMMARY:A clear exam­ple of human con­nec­tion and human­i­ty; Agri­cul­ture Min­is­ter P Prasad vis­its CR Foundation
You may also like this video

Exit mobile version