Site iconSite icon Janayugom Online

സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച്, ദൃശ്യം പകർത്തി; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. ജലവിഭവ വകുപ്പ് നാലാം ഗ്രേഡ് ജീവനക്കാരനായ അബ്ദുൾ സലാം എന്ന ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച് സഹപ്രവർത്തകയുടെ 16കാരിയായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടര്‍ന്ന് റെക്കോർഡ് ചെയ്ത വീഡിയോകളും ഫോട്ടോകളും കാണിച്ച് പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക ചൂഷണത്തിനും വിധേയയാക്കി. ഒടുവിൽ പെൺകുട്ടി സംഭവം അമ്മയെ അറിയിക്കുകയും അമ്മ നൽകിയ പരാതി നല്‍കുകയായിരുന്നു. ബലാത്സംഗം, പോക്‌സോ, ഐടി ആക്ട് പ്രകാരം ആരിഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ക്രൈം ഇൻസ്‌പെക്ടർ പറഞ്ഞു.

Exit mobile version