എറണാകുളത്ത് കോൺക്രീറ്റ് കട്ട വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാ(34)ണ് മരിച്ചത്. പള്ളിപ്പുറത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആര്യ ബുധനാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പുറം മാണിബസാറിൽ ബസ് കാത്ത് നിൽക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺ ക്രിറ്റ് കട്ട യുവതിയുടെ തലയിൽ വീഴുകയായിരുന്നു.
എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി പുഴയിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. തൃക്കടക്കാപ്പിള്ളി സ്വദേശി നിഖിലിനെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചിയുമായി പോകവെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിനായി തിരച്ചിൽ തുടരുന്നു.

