കോട്ടയം ജില്ലയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് ഉഴുത്തേൽ പ്രമോദിന്റെ ഭാര്യ ആശയാണ്(40) മരിച്ചത്. വൈക്കം-തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പിന് സമീപം ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. ആശയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭർത്താവ് പ്രമോദിനെ പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിലും കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ ഇടിയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ആശ കണ്ടെയ്‌നറിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കണ്ടെയ്‌നർ ദേഹത്തുകൂടി കയറി ഇറങ്ങിയ ആശ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
വൈക്കത്ത് കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

