Site iconSite icon Janayugom Online

ജനങ്ങളെക്കാൾ നായ്ക്കളുള്ള രാജ്യം; മനുഷ്യനെ നായ്ക്കൾ കടിക്കുന്നത് അപൂർവം!

തെരുവ് പട്ടികളും മനുഷ്യരുമായി എന്നും സംഘർഷമുള്ള പ്രദേശമാണല്ലോ നമ്മുടെ നാട്. ഒരു മിനിറ്റിൽ രണ്ട് പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാം പേപ്പട്ടികളല്ല. പക്ഷെ പേപ്പട്ടികളുടെ ആക്രമണവും നിത്യസംഭവമാണ് കേരളത്തിൽ. ഇവിടെയാണ് മനുഷ്യരേക്കാൾ കൂടുതൽ നായ്ക്കളുള്ള രാജ്യത്തിന്റെ പ്രസക്തി. നായ്ക്കളെക്കാൾ കുറച്ച് മനുഷ്യരുള്ള രാജ്യമെന്നും ഈ രാജ്യത്തെ വിശേഷിപ്പിക്കാം! തെക്കേ അമേരിക്കൻ വൻകരയിലുള്ള ബ്രസീലാണ് ഈ രാജ്യം. ഇങ്ങനെയൊക്കെയാണെങ്കിലും പട്ടികൾ മനുഷ്യനെ ആക്രമിക്കുന്നത് ഇവിടെ അപൂർവ സംഭവമാണ്. എന്തുകൊണ്ടാണിത്? രാജ്യത്ത് പല ഭാഗങ്ങളിലും പട്ടികള്‍ക്കുവേണ്ടി കോളനികൾ ബ്രസീൽ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. നാട്ടുകാർക്ക് കോളനിയിൽ വന്ന് ഇഷ്ടപ്പെട്ട നായ്ക്കളെ ദത്തെടുക്കാം. ആവശ്യമില്ലെങ്കിൽ തിരിച്ച് കൊണ്ട് പോയി വിടുകയും ചെയ്യാം! ഇവിടത്തെ കാഗ്ലിയാസ് പട്ടണത്തിൽ മാത്രം ആയിരത്തോളം പട്ടിക്കൂടുകൾ സ്ഥാപിച്ച് 1,600 ഓളം പട്ടികളെയും അവയുടെ കുഞ്ഞുങ്ങളെയും സർക്കാർ സംരക്ഷിക്കുന്നു. പട്ടി സംരക്ഷണത്തിൽ വലിയ ശ്രദ്ധയാണ് ബ്രസീൽ സർക്കാർ നൽകുന്നത്. ജനങ്ങളും പട്ടികളും നല്ല സൗഹൃദമാണ്. എല്ലാ നഗരങ്ങളിലും പട്ടികള്‍ക്കായി ഷോപ്പുകൾ വരെ ഉണ്ട്.

Exit mobile version