കൊല്ലം കടയ്ക്കലിൽ ദമ്പതികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മടത്തറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമരാജൻ (സിന്ധുക്കുട്ടൻ- 53), ഭാര്യ മായ (45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുറച്ച് മാസങ്ങളായി ഇവര്‍ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറാണ് ധർമരാജൻ.
English Summary:A couple committed suicide in Kollam
You may also like this video