Site iconSite icon Janayugom Online

കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

കോട്ടയം ഈരാറ്റുപേട്ടക്കടുത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡിനോടു ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി.

Exit mobile version