Site iconSite icon Janayugom Online

ശബരിമലയിൽ പതിനെട്ടാംപടിയിൽ നിന്ന് വീണ് ഭക്തന്റെ കാല്‍മുട്ട് പൊട്ടി

ശബരിമലയിൽ പതിനെട്ടാംപടിയിൽ നിന്ന് വീണ് അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപ്പെരിയോന്റെ കാല്‍മുട്ട് പൊട്ടി. എൻ ഗോപാലകൃഷ്ണ പിള്ളയ്ക്കാണ് പരിക്കേറ്റത്.  പതിനെട്ടാംപടിയിൽ തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് അദ്ദേഹം വീണത്. 

പേട്ടതുള്ളലിനായ അമ്പലപ്പുഴ സംഘം പമ്പ വിളക്കും സദ്യയും കഴിഞ്ഞാണ് ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലിൽ നിന്ന് ഇവരെ പ്രത്യേക പരിഗണനയോടെ കയറ്റിവിട്ടു. എന്നാൽ പതിനെട്ടാംപടിക്കൽ എത്തിയപ്പോൾ മുകളിലേക്ക് കയറാൻ പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ തിരക്ക് ശക്തമാകുകയും പൊലീസിന്റെ തള്ളലിൽ ഗോപാലകൃഷ്ണ പിള്ള നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയുമായിരുന്നു. പൊലീസിന്റെ പെരുമാറ്റം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version