Site iconSite icon Janayugom Online

ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വളയനാട് സ്വദേശിയെ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകും വഴി ഓട്ടോയിൽ വെച്ചായിരുന്നു പീഡനം. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

Exit mobile version