ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് പേര്‍ക്ക് ലഭിച്ചു. അലെയ്ൻ അസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സായ്ലിങർ എന്നിവരാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരത്തിന് അര്‍ഹരായത്. റോയൽ സ്വീഡിഷ് സയൻസ് അക്കാദമിയാണ് നോബേൽ സമ്മാനം പ്രഖ്യാപിച്ചത്.
ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം മെക്കാനിക്സിലം ക്വാണ്ടം ഇൻഫോർമേഷൻ സയൻസിന്റെ പുതിയ മേഖലയ്ക്ക് അടിത്തയിടുന്ന പരീക്ഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. അലെയ്ൻ അസ്പെക്ട് ഫ്രഞ്ച് സ്വദേശിയാണ്, ജോൺ എഫ് ക്ലോസർ യുഎസ് സ്വദേശിയും, ആന്റൺ സായ്ലിങർ ഓസ്ട്രിയക്കാരനായ ഗവേഷകനുമാണ്. 10 മില്യൺ സ്വീഡിഷ് ക്രൌൺസാണ് നൊബേൽ സമ്മാന തുക.
English Summary: A discovery that laid the foundation for a new branch of science; Prize for Physics to three people
You may also like this video