18 April 2024, Thursday

Related news

October 6, 2023
October 6, 2023
October 29, 2022
October 18, 2022
October 7, 2022
October 5, 2022
October 5, 2022
October 5, 2022
October 4, 2022
October 3, 2022

പുതിയ ശാസ്ത്ര ശാഖയ്ക്ക് അടിത്തറ പാകിയ കണ്ടുപിടിത്തം; ഭൗതിക ശാസ്ത്രത്തിനുള്ള പുരസ്കാരം മൂന്നുപേര്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2022 8:12 pm

ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് പേര്‍ക്ക് ലഭിച്ചു. അലെയ്ൻ അസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സായ്ലിങർ എന്നിവരാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരത്തിന് അര്‍ഹരായത്. റോയൽ സ്വീഡിഷ് സയൻസ് അക്കാദമിയാണ് നോബേൽ സമ്മാനം പ്രഖ്യാപിച്ചത്.
ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം മെക്കാനിക്സിലം ക്വാണ്ടം ഇൻഫോർമേഷൻ സയൻസിന്റെ പുതിയ മേഖലയ്ക്ക് അടിത്തയിടുന്ന പരീക്ഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. അലെയ്ൻ അസ്പെക്ട് ഫ്രഞ്ച് സ്വദേശിയാണ്, ജോൺ എഫ് ക്ലോസർ യുഎസ് സ്വദേശിയും, ആന്റൺ സായ്ലിങർ ഓസ്ട്രിയക്കാരനായ ഗവേഷകനുമാണ്. 10 മില്യൺ സ്വീഡിഷ് ക്രൌൺസാണ് നൊബേൽ സമ്മാന തുക. 

Eng­lish Sum­ma­ry: A dis­cov­ery that laid the foun­da­tion for a new branch of sci­ence; Prize for Physics to three people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.