Site iconSite icon Janayugom Online

അയൽവാസിയുമായി തർക്കം; വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ആലപ്പുഴയില്‍ അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജയാണ്(50) മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. മുൻപും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവരെ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Exit mobile version