എയർ ഇന്ത്യ വിമാനത്തിനുള്ളില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ചു. നവംബറിലാണ് സംഭവം. ബിസിനസ് ക്ലാസിൽ യാത്രികയായ സ്ത്രീയുടെ മേലാണ് മദ്യപിച്ച യാത്രക്കാരന്‍ മൂത്രമൊഴിച്ചത്. സംഭവത്തിനുശേഷം ഇയാള്‍ക്കെതിരെ നടപടിയൊന്നും അധികൃതര്‍ കൈക്കൊണ്ടില്ലെന്നും യാത്രക്കാരി ആരോപിച്ചു.അതേസമയം ഇയാളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാര്‍ശ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. കൂടാതെ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ യാത്രചെയ്തിരുന്ന യാത്രികയുടെ മേലാണ് മദ്യപിച്ചെത്തിയ യാത്രക്കാരന്‍ മൂത്രവിസര്‍ജനം നടത്തിയത്. എഴുപത് വയസ് പ്രായമുള്ള യാത്രക്കാരിയുടെ മേലാണ് ഇയാള്‍ അതിക്രമം കാട്ടിയത്. തന്റെ വസ്ത്രത്തിലും ചെരുപ്പുകളിലും ബാഗിലും മൂത്രം വീണതായി ജീവനക്കാരോട് യാത്രക്കാരി പറഞ്ഞു.
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത ശേഷം ചെയ്ത കുറ്റത്തിന് ഇയാള്‍ പിഴയടയ്ക്കാതെ പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തെഴുതിയതിന് പിന്നാലെയാണ് എയർലൈൻ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കി. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു. വിഷയം സർക്കാർ കമ്മിറ്റിക്ക് കീഴിലാണ്, തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. നിരവധി ബിസിനസ് ക്ലാസ് സീറ്റുകൾ ഒഴിഞ്ഞിട്ടും തനിക്ക് മറ്റൊരു ക്യാബിൻ സീറ്റ് നൽകിയില്ലെന്നും യാത്രക്കാരി ആരോപിക്കുന്നു. അതിനിടെ യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
English Summary: A drunk man urinated on a passenger on an Air India flight
You may also like this video