Site iconSite icon Janayugom Online

സഹതടവുകാരൻ പോക്​സോ കേസിലെ പ്രതിയെ മർദ്ദിച്ചു

ജില്ല ജയിലിൽ സഹതടവുകാരൻ പോക്​സോ കേസിലെ പ്രതിയെ മർദിച്ചു. പോക്​സോ കേസിലെ പ്രതി തങ്കപ്പനാണ്​ (85) മർദനമേറ്റത്​. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതി റോണിക്കെതിരെ (40) സൗത്ത് പൊലീസ് കേസെടുത്തു. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജില്ല ജയിലിൽ എത്തിയത്​. തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് റോണിക്ക് അറിയില്ലായിരുന്നു. ഇത് അറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദിച്ചതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. 

സംഭവത്തിൽ തങ്കപ്പന്റെ പല്ല് കൊഴിഞ്ഞുപോയി. കഴിഞ്ഞ 29നും ജില്ല ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദിച്ചിരുന്നു. ജില്ല ജയിലിലെ തടവുകാരനായ തമ്പിക്കുട്ടനാണ് (53) മർദനമേറ്റത്. ജയിലിൽ മൂത്രമൊഴിച്ചുവെന്ന വിരോധത്തിലാണ് സഹതടവുകാരനായ മണികണ്ഠൻ തമ്പിക്കുട്ടനെ മർദലച്ചത്. തന്റെ ദേഹം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബാത്ത്റൂമിൽ എത്തിക്കുകയും തലക്ക് കൈകൊണ്ടും പ്ലാസ്റ്റിക്​ ബക്കറ്റ് ഉപയോഗിച്ചും മർദിക്കുകയായിരുന്നു. ഈ കേസിലും സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version