ദുർഗ്ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയിൽ മഹിഷാസുരന് പകരം മഹാത്മാഗാന്ധിയുമായി സാമ്യമുള്ള രൂപത്തിന്റെ ദൃശ്യങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ഇടപെടല്‍. ഹിന്ദു മഹാസഭ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ദുര്‍ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയുടെ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ചര്‍ച്ചയായത്. വിവാദമായതിനു പിന്നാലെ പൊലീസ് ഇടപെട്ട് ഗാന്ധിജിയുടെ രൂപഭാവം മാറ്റി മുടിയും മീശയും വെക്കുകയായിരുന്നു.
ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. എന്നാല്‍ സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് വിവാദ പ്രതിമയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ട്വീറ്റ് പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
English summary; A figure resembling Mahatma Gandhi instead of Mahishasura; Durga Puja in Kolkata becomes controversial
You may also like this video;