20 April 2024, Saturday

Related news

January 23, 2024
October 2, 2023
July 30, 2023
June 15, 2023
March 25, 2023
March 17, 2023
February 1, 2023
January 30, 2023
January 30, 2023
November 25, 2022

മഹിഷാസുരന് പകരം മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപം; വിവാദമായി കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ

Janayugom Webdesk
കൊൽക്കത്ത
October 3, 2022 12:16 pm

ദുർഗ്ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയിൽ മഹിഷാസുരന് പകരം മഹാത്മാഗാന്ധിയുമായി സാമ്യമുള്ള രൂപത്തിന്റെ ദൃശ്യങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ഇടപെടല്‍. ഹിന്ദു മഹാസഭ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ദുര്‍ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയുടെ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ചര്‍ച്ചയായത്. വിവാദമായതിനു പിന്നാലെ പൊലീസ് ഇടപെട്ട് ഗാന്ധിജിയുടെ രൂപഭാവം മാറ്റി മുടിയും മീശയും വെക്കുകയായിരുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. എന്നാല്‍ സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് വിവാദ പ്രതിമയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ട്വീറ്റ് പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

Eng­lish sum­ma­ry; A fig­ure resem­bling Mahat­ma Gand­hi instead of Mahisha­sura; Dur­ga Puja in Kolkata becomes controversial

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.