റബർത്തടി കയറ്റിവന്ന ലോറിയുടെ കാബിനിൽ തീപിടിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചെറുവള്ളി കുന്നത്തുപുഴയിൽ വെച്ചാണ് സംഭവം. കോന്നിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ അപകടത്തില്‍ കാബിനിൽ തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്ക്റ്റ്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് കരുതുന്നത്. റബർത്തടിയിലേക്കു തീ പടർന്നില്ലെങ്കിലും കാബിനോടു ചേർന്നു വച്ചിരുന്ന തടികൾ കരിഞ്ഞു.
റബർത്തടിയുമായി വന്ന ലോറിയുടെ കാബിനിൽ തീപിടിച്ചു; ആളപായമില്ല

