Site iconSite icon Janayugom Online

ഡല്‍ഹിയില്‍ എംപിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തം; ആദ്യനില പൂര്‍ണമായും കത്തിനശിച്ചു

ഡല്‍ഹിയില്‍ എംപി ഫ്‌ളാറ്റിൽ വൻ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാർട്ട്‌മെന്റിലാണ് ഉച്ചയ്ക്ക് 1.20 ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഫ്‌ളാറ്റിന്റെ ആദ്യ നില പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, തീ അണയ്ക്കാൻ അഗ്‌നിശമന യൂണിറ്റുകൾ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂൽ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Exit mobile version