Site iconSite icon Janayugom Online

കെ എസ് ഇ ബി ഓഫീസിന് സമീപം തീപിടിച്ചു

അമ്പലപ്പുഴ കെ എസ് ഇ ബി ഓഫീസിന് സമീപം തീപിടുത്തം.കെ എസ് ഇ ബി യുടെ കേബിൾ കത്തി നശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു.ഇന്ന് രാവിലെ 10 .45 ഓടെയാണ് തീപിടുത്തമുണ്ടായത്.കെ എസ് ഇ ബിയുടെ തെക്കു ഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച രണ്ട് ഡ്രമ്മുകളിലായാണ് ലൈൻ വലിക്കാനായി ഉപയോഗിക്കുന്ന എ ബി സി കേബിൾ സൂക്ഷിച്ചിരുന്നത്.കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.ദേശീയ പാതക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.ഇവിടെ എങ്ങനെ തീ പിടുത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്‌ച മുൻപും സമീപത്ത് കാടിന് വലിയ രീതിയിൽ തീ പിടുത്തമുണ്ടായിരുന്നു.

Exit mobile version