Site iconSite icon Janayugom Online

അഞ്ചംഗ എംപി സംഘം മണിപ്പൂരിലേക്ക് ; കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും

സിപിഐ, സിപിഐ(എം) നേതൃത്വത്തിലുള്ള അ‍ഞ്ചംഗ പാർലമെന്ററി സംഘം ഇന്നു മുതൽ എട്ടുവരെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാജ്യസഭാംഗങ്ങളായ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി സന്തോഷ്‌കുമാർ, തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭാംഗം കെ സുബ്ബരായൻ, സിപിഐ(എം) രാജ്യസഭാംഗങ്ങളായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുള്ളത്.

മണിപ്പൂർ ജനതയോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്ന സംഘം ഏറ്റവും താഴേത്തട്ടിലുള്ളവരുമായി സംസാരിച്ച് സ്ഥിതിഗതികൾ മനസിലാക്കും. സമാധാനവും സാധാരണ നിലയും കൈവരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. ചുരാചന്ദ്പൂർ, ഇംഫാൽ താഴ്‌വര എന്നിവിടങ്ങളിലെ എല്ലാ തദ്ദേശീയ വിഭാഗങ്ങളുമായും ചർച്ച നടത്തുന്ന സംഘം നാളെ വൈകിട്ട് അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും. തങ്ങളുടെ സന്ദർശനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് വാർത്താ സമ്മേളനവും ചേരുന്നുണ്ട്.

Eng­lish Sum­ma­ry: A five-mem­ber par­lia­men­tary team led by CPI and CPI(M) will reach Manipur tomorrow
You may also like this video

Exit mobile version