ആസ്സാമിലെ ലഖിംപൂരില്‍ 5 വയസ്സുകാരിയെ ബലാത്സംഘം ചെയ്ത 60 വയസുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്.
ഹര്‍മതി മേഖലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
കുട്ടിയെ പ്രതി തന്റെ കടയില്‍ വച്ചാണ് പീഡിപ്പിച്ചത്.കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
കടയ്ക്കുള്ളില്‍ കിടക്കുകയായിരുന്ന കുട്ടിയെ കണ്ട അമ്മയാണ് വിവരം പൊലീസില്‍ അറിയിച്ചത്.കുഞ്ഞിനെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.