Site iconSite icon Janayugom Online

മലക്കപ്പാറയില്‍ നാലുവയസുള്ള ബാലനെ പുലി ആക്രമിച്ചു

മലക്കപ്പാറയില്‍ നാലുവയസ്സുള്ള ബാലനെ പുലി ആക്രമിച്ചു. മലക്കപ്പാറ ബീരാന്‍കുടി മേഖലയിലെ ബേബിയുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. 

കുഞ്ഞിന്റെ തലയ്ക്കു പിന്നിലാണ് മുറിവേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. താല്‍ക്കാലിക ഷെഡ്ഡില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് രാഹുലിനെ പുലി ആക്രമിച്ചത്.

Exit mobile version