Site iconSite icon Janayugom Online

കുഴിമന്തിയും മയോണൈസും കഴിച്ചവര്‍ക്ക് വയറിളക്കവും, ഛര്‍ദിയും; നാലു വയസുകരാന് ഷിഗെല്ല സ്ഥിരീകരിച്ചു

കുഴിമന്തിയും മയോണൈസും കഴിച്ച് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന നാലു കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലു വയസുകരാനായ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികള്‍ മഞ്ചേരിയിലെ കടയില്‍നിന്ന് കുഴിമന്തിയും മയോണേസും കഴിച്ചത്. കുട്ടികള്‍ക്ക് അന്നു രാത്രിതന്നെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

തുടര്‍ന്ന് നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛന്റെ സഹോദരിയുടെ മകള്‍ക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അസ്വസ്ഥതകള്‍ മാറി. എന്നാല്‍ നാലു വയസുകാരനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. അതേസമയം ഹോട്ടലിന്റെ പേരില്‍ നിയമനടപടി ആവശ്യപ്പെട്ട് അമ്മ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് പരാതി നല്‍കി.

Eng­lish Sum­ma­ry; A four-year-old was diag­nosed with Shigella
You may also like this video

Exit mobile version