Site iconSite icon Janayugom Online

എണ്ണയുമായി വന്ന ചരക്ക് ട്രെയിന് തീപിടിച്ചു; അണക്കാൻ ഊർജ്ജിത ശ്രമം

എണ്ണയുമായി വന്ന ചരക്ക് ട്രെയിന് തീപിടിച്ചു. തുടർന്ന് അണക്കാൻ ഊർജ്ജിത ശ്രമം. തമിഴ്‌നാട്ടിൽ ആണ് ട്രെയിനിന് തീപിടിച്ചത്. എണ്ണയുമായി വന്ന ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു.

Exit mobile version