Site iconSite icon Janayugom Online

ലോക്കോ പൈലറ്റില്ലാതെ കശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ചരക്ക് ട്രെയിന്‍ ഓടി ; ഒഴിവായത് വന്‍ ദുരന്തം

ലോക്കോ പൈലറ്റില്ലാതെ കശ്മീര്‍ മുതല്‍ പഞ്ചാബ് വരെ കീലോമീറ്ററോളം ട്രെയിന്‍ ഓടി. സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവായി. ജമ്മുകശ്മീരിലെ കഠ് വ മുതല്‍ പഞ്ചാബ് വരെയാണ് ട്രെയിന്‍ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. കശ്മീരിലെ കഠ് വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തനിയെ ഓടിയത്.

സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം.

ഒടുവിൽ റെയിൽവേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താനായത്. ഇതിനിടെ, ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. 

Eng­lish Summary:
A freight train ran from Kash­mir to Pun­jab with­out a loco pilot; A major dis­as­ter was avoided

You may also like this video:

Exit mobile version