മാരകായുധങ്ങളുമായി എത്തിയ SDPI സംഘം സി പി ഐ എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഒൻപതേ കാലോടെ ആയിരുന്നു ആക്രമണം. ആറ് മാസം മുൻപ് കിള്ളിയിൽ വച്ച് ഡി വൈ എഫ് ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയായ സെയ്ദലി എന്ന എസ് ഡി പിെ ഐ ക്കാരൻ ഗ്രൗണ്ടില്‍ ഫുട്ബോൾ കളിക്കാൻ എത്തിയത് ശ്രദ്ധയിൽപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകർ ഇക്കാര്യം കാട്ടാക്കട പോലീസിനെ അറിയിച്ചു.
പോലീസ് എത്തിയതോടെ അവിടെ നിന്ന് ഓടിരക്ഷപ്പെട്ട എസ് ഡി പി ഐ ക്കാർ ഡി വൈ എഫ് ഐ പ്രവർത്തകരായ അമൽ അഖിൽ എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പോലീസ് എത്തി ഇവരെ ജീപ്പിൽ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ആശുപത്രിയോട് ചേർന്നുളള സി പി ഐ എം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകത്തിൻ്റെ താഴെ നിലയിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നാല് സ്കൂട്ടറുകൾ ഓടിച്ചു കയറ്റുകയും വാളുകൾ അടക്കമുള്ള മാരകായുധങ്ങളുപയോഗിച്ച് അവിടെ ക്യാരംസ് കളിക്കുകയായിരുന്ന ഡിവൈ പ്രവർത്തകരെ ആക്രമിക്കുകയുമായിരുന്നു.
അവിടെ ഉണ്ടായിരുന്ന മേശയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അക്രമികൾ തല്ലി തകർത്തു. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മഹേഷ്, ശരത്, അനു, രാഹുൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ സമീപത്തെ ആശുപത്രി വളപ്പിൽ നിന്ന് പാർട്ടി ഓഫീസിന് നേരെ തുരുതുരാ കല്ലെറിയുകയും ചെയ്തു.
കിള്ളി സ്വദേശികളായ മുനീർ, അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാലോളം സ്കൂട്ടറുകളിലായി എത്തിയ പത്തംഗ സംഘം ആണ് ആക്രമണം നടത്തിയത്. അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത മുനീറിൻ്റെ സ്കൂട്ടർ പാർട്ടി ഓഫീസ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പേ ലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമ സംഘത്തിലുണ്ടായിരുന്ന കിള്ളി സ്വദേശി മുനീർ , പേഴുംമൂട് സ്വദേശി അമീൻ , കിള്ളി സ്വദേശി നിഷാദ്, ചൂണ്ടുപലക സ്വദേശി അൽ അമീൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
English Summary: A group of SDPI armed with deadly weapons stormed the CPI(M) Kattakada Area Committee office; Six DYFI workers injured
You may also like this video