പേരയ്ക്ക ദിവസവും കഴിച്ചാല്‍ എന്താണ് സംഭവിക്കുക. ഒരു ഓറഞ്ചിനെക്കാള്‍ നാലിരിട്ടി വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത് പേരയ്ക്കയിലാണ്. ആരോഗ്യ സംരക്ഷണത്തിന് പേരയ്ക്ക ഉത്തമമാണ്. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ പേരയ്ക്കക്ക് സാധിക്കും. പൊട്ടാസ്യം, വൈറ്റമിന്‍ സി, എന്നിവ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും രക്തത്തിലുള്ള കൊഴിപ്പിനെ അടിയുന്നതിനെ തടയുകയും ചെയ്യും. ചുവപ്പ് കലര്‍ന്ന പേരയ്ക്ക ആരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നു.
വൈറ്റമിന്‍ സി ധാരാളം പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പനി, ചുമ, ജലദോഷം എന്നിവ അകറ്റാനും പേരയ്ക്ക കഴിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു. . ജ്യൂസായോ , സാലഡായോ ഭക്ഷണത്തിനോടൊപ്പം പേരയ്ക്ക കഴിക്കാം. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ പേരയ്ക്കക്ക് സാധിക്കും. കാഴ്ച ശക്തി നിലനിര്‍ത്താനുള്ള വൈറ്റമിന്‍ എ ഇതിനുള്ളിലുണ്ട്.
English Summary:A guava a day to strengthen eyesight
You may also like this video