Site iconSite icon Janayugom Online

യോഗത്തിനിടയിൽ ഹൃദയാഘാതം; പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ അന്തരിച്ചു

യോഗത്തിനിടയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എംജി കണ്ണൻ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻതന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്.

2005 ൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. ആദ്യം ഇലന്തൂരിൽ നിന്നും പിന്നീട് റാന്നി അങ്ങാടിയിൽ നിന്നും കണ്ണൻ വിജയിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കണ്ണൻ ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിലെ സ്ഥാനാർത്ഥിയുമായിരുന്നു. ഭാര്യ; സജിതാമോള്‍, മക്കള്‍; ശിവ കിരണ്‍, ശിവ ഹർഷന്‍.

Exit mobile version