വിതുര – ബോണക്കാട് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് രാവിലെ 8 മണിക്കാണ് ബോണക്കാട് ‑വിതുര റോഡിൽ വഴുക്കൻപറ എന്ന സ്ഥലത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്.
ബോണക്കാട് നിന്നും വിതുരയിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരണ് റോഡിൽ കാട്ടാനകളെ കണ്ടത്. അതേസമയം കാട്ടാനക്കൂട്ടം റോഡിന്റെ ഒരു വശത്ത് നിന്നതു കൊണ്ട് ഗതാഗത തടസം ഉണ്ടായില്ല.
വിതുര – ബോണക്കാട് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി

