എം സി റോഡിൽ കുളക്കടയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കോട്ടാത്തല പൗർണമിയിൽ മോഹനൻ പിള്ള(56)യാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തിന് സ്കൂട്ടറിൽ ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്നു. പുത്തൂർമുക്കിനും കുളക്കടയ്ക്കും ഇടയിലുള്ള കുളത്തുവയൽ ഭാഗത്തുവച്ച് റോഡിന്റെ മറുവശത്തേക്ക് സ്കൂട്ടറുമായി മറികടക്കുമ്പോഴാണ് എതിർദിശയിൽ നിന്നും വന്ന മിനി ലോറി സ്കൂട്ടറിൽ ഇടിച്ചത്. കുറച്ചുദൂരം മോഹനൻ പിള്ളയെയും വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ലോറി നിന്നത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിൽ ജോലി ചെയ്തിരുന്ന മോഹനൻ പിള്ള അടുത്തകാലത്ത് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഭാര്യ : ബിന്ദു. മക്കൾ : മിഥുൻ (ഇന്ത്യൻ ആർമി), മേഘ. മരുമകൾ : ആര്യ. പുത്തൂർ പൊലീസ് കേസെടുത്തു.
സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

